തലയോലപ്പറമ്പ് : അമിത വേഗതയിൽ നിയന്ത്രണം വിട്ട് എത്തിയ ടോറസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പെരുവ അവർമ കൊരവേലിൽ സജീവിന്റെ (രാജീവ്) മകൻ അരുൺ രാജ് (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 ന് ഇലഞ്ഞി ഫിലോമിനാസ് സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇലഞ്ഞിയിലെ ബാങ്കിൽ പോയ ശേഷം വൈക്കത്തെ പി.എസ്.സി. കോച്ചിംഗ് സെന്ററിലേക്ക് പോകുംവഴി എതിർ ദിശയിൽ നിന്ന് മറ്റൊരു ടിപ്പറിനെ മറികടന്ന് എത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് പൊട്ടിച്ചിതറി. ഗുരുതര പരിക്കേറ്റ അരുണിനെ ഇതുവഴി എത്തിയ കൂത്താട്ടുകുളം എസ്.എച്ച്.ഒ മോഹൻദാസിന്റെ വാഹനത്തിൽ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : സുലോചന, സഹോദരി അരുണാ രാജ് (സൗദി). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.