കോട്ടയം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനർ നിർമാണത്തിന് റീബിൽഡ് കേരള വികസന പദ്ധതിയിൽ പെടുത്തി 145. 39 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സുരേഷ് കുറുപ്പ് എം.എൽ.എ അറിയിച്ചു. ഗാന്ധി നഗർ മെഡിക്കൽ കോളേജ് റോഡ്, ബാബു ചാഴിക്കാടൻ റോഡ് , കുടയംപടി- പരിപ്പ് റോഡ്, മാന്നാനം- കൈപ്പുഴ റോഡ്, മാന്നാനം-പുലിക്കുട്ടി ശേരി റോഡ്, കൈപ്പുഴ- അതിരമ്പുഴ റോഡ്, അതിരമ്പുഴ -പാറോലിക്കൽ റോഡ്, അതിരമ്പുഴ -വേദഗിരി റോഡ് എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.