kittu-vitharanam

വൈക്കം : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മണകുന്നം ശാഖയുടെയും വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ശാഖയിലെ 310 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകി​റ്റുകൾ വിതരണം ചെയ്തു.
യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി. കെ. സാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുധീഷ് ചന്ദ്രൻ, സെക്രട്ടറി എ.എസ്. സലിം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, ബിനുമോൻ, സിന്ധു സുരേഷ് എന്നിവർ നേതൃത്വം നൽകി.