വൈക്കം : ആത്മഹത്യ ചെയ്ത ദലിത് ബാലിക ദേവികയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി വൈക്കം ജയൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ. കുട്ടപ്പൻ, ജില്ലാ ജനറൽ സെക്രട്ടറി ജോൺ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.