വൈക്കം: പാചകകലയിൽ കഴിവു തെളിയിച്ച സന്തോഷിന് എഷ്യാ ബുക്ക് ഒഫ് റെക്കോഡ് അവാർഡ് ലഭിച്ചു. ഇതിനു മുൻപ് ഇദ്ദേഹത്തിന് ഇൻഡ്യാ ബുക്ക് ഒഫ് റെക്കോഡ്, ബെസ്റ്റ് ഇന്ത്യ നാഷണൽ അവാർഡ് എന്നീ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വൈക്കം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ശിവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവാർഡ് സി.കെ. ആശ എം.എൽ.എയും ബെൽറ്റ് നഗരസഭാ ചെയർമാൻ ബിജു വി.കണ്ണേഴനും സമ്മാനിച്ചു. സമിതി സെക്രട്ടറി റെജി എം.ആർ, ജോർജ് കൂടല്ലി, ജയ് ജോൺ പേരയിൽ , എൻ.ബാലചന്ദ്രൻ നായർ എന്നിവരും സംസാരിച്ചു. കേവലം 58 മിനിട്ട് സമയം കൊണ്ട് 33 തരം വിഭവങ്ങൾ ഒരുക്കിയാണ് അവാർഡിന് അർഹനായത്. 11 ഗ്യാസ് ബർണറുകളും ഓവനും ഉപയോഗിച്ചു. സന്തോഷ് സീരിയൽ , സിനിമ, ആൽബങ്ങൾ , കോമഡി ഷോ, കുക്കറി ഷോ എന്നീ നിലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. സഹായത്തിന് ഭാര്യ മായ മക്കളായ ജിക്കു,ഡിക്കു,ജ്യോതിലക്ഷ്മി എന്നിവരുമുണ്ട്.