കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഇസ്കഫ് ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. വൃക്ഷവൈദ്യൻ കെ.ബിനു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കൃഷിയിടങ്ങളിലെ വെട്ടുകിളി ആക്രമണത്തിന് സമാനമാണ് ' കോട്ടയം മെഡിക്കൽ കോളേജിലെ വന നശീകരണ വികസന ലോബി പ്രവർത്തിക്കുന്നതെന്ന് ബിനു പറഞ്ഞു. സംസ്ഥാന ട്രഷറർ റോജൻ ജോസ് ആമുഖ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.കെ.പ്രവീൺ സംസ്ഥാന കമ്മറ്റി അംഗം രാജേഷ് രാജൻ, എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ലിജോയ് കുര്യൻ, ഇസ്കഫ് നേതാക്കളായ ബിന്ദുമോൾ സ്റ്റീഫൻ, എ.കെ.ജനാർദ്ദനൻ, അഖിൽ വിഷ്ണു എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡൻ്റ് വി.വൈ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.