അടിമാലി: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത കൃഷികൾ തിരികെ എത്തിക്കാൻ പ്രവർത്തനങ്ങളുമായി ദേവികുളം ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും.മൂന്നാർ കുണ്ടള സാന്റോസ് ആദിവാസിമേഖലയിൽ 84 കുടുംബങ്ങളെ ഉൾപ്പെടുത്തി നൂറേക്കറിൽ റാഗി കൃഷിക്ക് തുടക്കം കുറിച്ചു. റാഗി കൃഷിക്ക് പുറമേ ഇരുനൂറേക്കർ സ്ഥലത്ത് പച്ചക്കറികൾ വിളയിക്കാനും പദ്ധതിയുണ്ട്. എസ് രാജേന്ദ്രൻ എം. എൽ. എ വിത്തുകൾ കർഷകർക്ക് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.വർഷങ്ങളായി തരിശ് കിടന്നിരുന്ന മുന്നൂറേക്കറോളം സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷി യോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ, കൃഷി ഓഫീസർ കെ ഡി ബിജു, സെക്രട്ടറി പൗൾരാജ് എന്നിവർ കർഷകർക്ക് സഹായങ്ങളും നിർദ്ദേശങ്ങളും നൽകി ഒപ്പമുണ്ട്.