കോട്ടയം: ക്ഷേത്ര ഭൂമി ക്ഷേത്രാവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കു എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ വാഴപ്പള്ളി ക്ഷേത്രഭൂമിയിൽ കൃഷി ചെയ്യാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ക്ഷേത്രഭൂമിയിലെ കപ്പ കൃക്ഷിക്കെതിരേ ഹിന്ദു ഐക്യവേദി നൽകിയ പരാതിയിലാണ് ഹൈക്കോടതി പരാമർശം. ലോക് ഡൗണിന്റെ മറവിൽ ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കാനും ക്ഷേത്രഭൂമി കൈയേറാനും ദേവസ്വം ബോർഡ് കൂട്ടുനിൽക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.