പൊൻകുന്നം: കുഴി തന്നെ കുഴി... ചിറക്കടവ് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയെന്ന് പറയാം. ദുരിതത്തിന് ആക്കം കൂട്ടി മഴകൂടി എത്തിയതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു. മഴവെള്ളത്തിന്റെ കുത്തൊഴുക്കുമൂലം റോഡുകളിൽ വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടതാണ് യാത്ര അസാധ്യമാക്കുന്നത്. കുഴികൾ രൂപപ്പെട്ടതോടെ അപകടസാധ്യതയുമേറി. ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡ് പൂർണമായി തകരും എന്നതാണ് സ്ഥിതി. നിർമ്മാണത്തിലെ അശാസ്ത്രീയതയും തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു. ഇരുവശങ്ങളിലും ഓടയും ആവശ്യത്തിനു കലുങ്കുകളും ഇല്ലാതെയാണ് പല റോഡുകളും നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്ര പോലും ദുഷ്‌ക്കരമാണെന്ന് നാട്ടുകാരും പറയുന്നു.


കോലം മാറിയ റോഡുകൾ


മറ്റത്തിൽ പടി19ാം മൈൽ റോഡ്

മൂങ്ങത്തറ കവലകാരിപൊയ്ക റോഡ്

എസ്.ആർ.വി.കാരിപൊയ്ക റോഡ്

കാരിപൊയ്ക ഗ്രാമദീപം കവല റോഡ്

പറപ്പള്ളിതാഴത്ത് കവലപി.എൻ.പി. റോഡ്

ചേന്നംപള്ളിമുരുത്തുമല റോഡ്

അട്ടിക്കൽതമ്പലക്കാട് റോഡ്

അട്ടിക്കൽ ആർ.ടി.ഓഫീസ് റോഡ്

കാവാലിമാക്കൽ റോഡ്