ചങ്ങനാശേരി: ലോക്ക്ഡൗൺ അഗ്രി ചലഞ്ചിന്റെ നേതൃത്വത്തിൽ 300 കുടുംബങ്ങൾക്ക് ഫലവൃക്ഷ തൈകളും ഔഷധ സസ്യതൈകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെയിംസ് വേഷ്ണാലിനു റംബൂട്ടാൻ തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോഷി സെബാസ്റ്റ്യൻ,നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കൂട്ടി പ്ലാത്താനം, അഗ്രി ചലഞ്ച് കൺവീനർ വി.ജെ.ലാലി, ജിമ്മി കളത്തിപ്പറമ്പിൽ, സിബി ചാമക്കാല, ജെയിംസ് പതാരംചിറ, സെബാസ്റ്റ്യൻ സ്രാങ്കൻ, ജോയി കുന്നേപ്പറമ്പിൽ, ജെയിംസ്‌കുട്ടി തെക്കേപ്പറമ്പിൽ, ജോർജ് കരിമ്പിൽ, സാലിമ്മ കടുത്താനം, ജോസ് അമ്പഴപ്പറമ്പിൽ,ഡോൺ കരിങ്ങട,ജോളി കാലായിൽ, ലാലിച്ചൻ വെട്ടികാട്, അജീസ് മുക്കാടൻ, ജോസി ജെറി എന്നിവർ പങ്കെടുത്തു.