തൃക്കൊടിത്താനം : തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ അമ്മച്ചിപ്ലാവിന് പരിസ്ഥിതി ദിനത്തിൽ പൂജയും ആദരവും . മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹാക്ഷേത്രത്തിലെ ആയിരം ആണ്ടുകൾ പഴക്കമേറിയ പ്‌ളാവാണിത്. പഞ്ചപാണ്ഡവരിൽ ഇളയ സഹോദരൻ സഹദേവൻ തപസ്സനുഷ്ഠിച്ചിരുന്നത് ഈ പ്‌ളാവിന്റെ ചുവട്ടിലാണെന്നാണ് ഐതിഹ്യം.ക്ഷേത്രം മേൽശാന്തി പുതുമന മനു നമ്പൂതിരി വൃക്ഷ പൂജ നടത്തി. തിരുവതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജുവും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോനും ചേർന്ന് വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രഉപദേശക സമിതി സെക്രട്ടറി സജി കുമാർ തിനപറമ്പിൽ, ദേവസ്വം ജൂനിയർ സൂപ്രണ്ട് പി.ജി പ്രകാശ്, ദേവസ്വം മാനേജർ ഹരിഹരൻ നായർ ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.