അടിമാലി: കർഷകർക്ക് കൈതാങ്ങായി അടിമാലിയിൽ ആഴ്ച്ച ചന്ത പ്രവർത്തനമാരംഭിക്കുന്നു.അടിമാലി പഞ്ചായത്തോഫീസിന് സമീപമാണ് ചന്തയുടെ പ്രവർത്തനംനടക്കുക.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9 മുതൽ ചന്ത തുറന്ന് പ്രവർത്തിക്കും.അടിമാലി ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കർഷകർക്ക് ചന്തയിലൂടെ അവരുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും.ചന്തയുടെ പ്രവർത്തനത്തിന് കർഷകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ പറഞ്ഞു.കർഷകർക്ക് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽപ്പന നടത്താൻ ആഴ്ച്ച ചന്ത സഹായിക്കും.കാർഷിക ഉത്പന്നങ്ങൾക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വിൽപ്പനക്കും ആഴ്ച്ച ചന്തയെ പ്രയോജനപ്പെടുത്താം.വിൽപ്പനക്കൊപ്പം ആവശ്യക്കാർക്ക് കർഷകരുടെ പക്കൽ നിന്നും ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും ആഴ്ച്ച ചന്ത പ്രയോജനകരമാകും.