ചങ്ങനാശേരി : ഹരിതം സഹകരണം പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം വാഴൂർ ഗവ.ഹൈസ്‌കൂളിൽ ചങ്ങനാശേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ജോസഫ് ഫിലിപ്പ് നിർവഹിച്ചു. വാഴൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌കലാദേവി, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ രാജൻ ചെറുകാപ്പള്ളി, എ.കെ ബാബു,അനീഷ് ലാൽ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം.പി രാജശേഖരപണിക്കർ, സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ കാനം രാമകൃഷ്ണൻ നായർ, വാഴൂർ ഗവ.ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് ഹരികുമാർ എന്നിവർ സംസാരിച്ചു.