അടിമാലി: ലോക പരസ്ഥിതി ദിനത്തോടനുബന്ധിച്ച് അടിമാലിയിലും പരിസരപ്രദേശങ്ങളിലും വിപുലമായ ആചരണപരിപാടികൾ സംഘടിപ്പിച്ചു.അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2000ത്തേളം വൃക്ഷത്തൈകളുടെ വിതരണം നടന്നു.ഫലവൃക്ഷത്തൈകൾക്ക് പുറമെ നെല്ലിയും ഞാവലും ആവശ്യകാർക്ക് ലഭ്യമാക്കി.യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.ദേവികുളം മണ്ഡലത്തിലാകെ 1000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും പരിപാടി സംഘടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കെപിഎംഎസ് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഓർമ്മമരം പദ്ധതിയുടെ ദേവികുളം താലൂക്ക്തല ഉദ്ഘാടനം അടിമാലി ഇരുമ്പുപാലം ചില്ലത്തോട്ടിൽ എസ് രാജേന്ദ്രൻഎംഎൽഎ നിർവ്വഹിച്ചു.ദേവികുളം താലൂക്ക്സർക്കിൾ സഹകരണ യൂണിയൻ, ചില്ലത്തോട് സർക്കാർ എൽപി സ്‌കൂളിൽ തെങ്ങിൻതൈ നട്ട് പരിസ്ഥിതി ദിനാചരണത്തിൽ പങ്ക് ചേർന്നു.സേവാഭാരതി ദേവികുളം മേഖലയുടെ നേതൃത്വത്തിലും അടിമാലിയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.ദേവിയാർ കോളനി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് കഴിഞ്ഞ ദിവസം പരിസ്ഥിതി സംഘടനയായ ഗ്രീൻകെയർകേരളയുടെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ നട്ടിരുന്നു.