കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം ഹിന്ദു സംഘടനാ നേതാക്കളെ അപമാനിക്കലാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ക്ഷേത്ര കാര്യങ്ങളും ക്ഷേത്ര പൂജകളും ആചാര കാര്യങ്ങളും ചർച്ച ചെയ്യാൻ ഹിന്ദു സമൂഹത്തിലെ പ്രധാനപ്പെട്ട ആചാര്യന്മാർ, ഭക്തജന സംഘടനകൾ,ഹിന്ദു സംഘടനാ നേതാക്കൾ തുടങ്ങിയവരെയാണ് വിളിച്ചു ചേർക്കേണ്ടത്. അതിനുപകരം മതമേലദ്ധ്യക്ഷന്മാരെയും ഇടതുപക്ഷം ശബരിമല ആചാരലംഘനത്തിന് വിലയ്‌ക്കെടുത്ത സമുദായ നേതാവിനെയും വിളിച്ചിരുത്തി തീരുമാനം പ്രഖ്യാപിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. ഹിന്ദു സമൂഹ പ്രതിനിധികളായി സാന്ദ്രാനന്ദ സ്വാമിയെയും തന്ത്രി സമൂഹത്തിൽ നിന്ന് രണ്ടു പേരെയും മാത്രമാണ് വിളിച്ചത്. കൊവിഡ് കാലത്തും സർക്കാർ ഹിന്ദു സമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ചാൽ അതേനാണയത്തിൽ നേരിടുമെന്ന് ഇ.എസ് ബിജു പറഞ്ഞു.