തൊടുപുഴ: വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാവകുപ്പ് അമൃതം പദ്ധതിയിലൂടെ പ്രതിരോധ ഔഷധങ്ങൾ നൽകുന്നു.
നിരീക്ഷണത്തിലുള്ളവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ആയുർവേദ പ്രതിരോധ ഔഷധങ്ങൾ ഉപയോഗിച്ച് പകർച്ചവ്യാധികൾ തടയുന്നതിനെക്കുറിച്ച് ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലാണ്.