kpms

ചങ്ങനാശേരി : പരിസ്ഥിതി ദിനത്തിൽ കെ.പി.എം.എസിന്റെ നേതൃത്വത്തിൽ 1500 വൃക്ഷത്തൈകൾ നട്ടു. താലൂക്ക് യൂണിയൻതല ഉദ്ഘാടനം ടി.പി.അനിൽകുമാർ വാഴപ്പള്ളി പാലാത്രചിറയിൽ വൃക്ഷത്തൈ നട്ടു നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് പ്രസാദ് ഇത്തിത്താനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിഅംഗം അജിത് കല്ലറ യൂണിയൻ സെക്രട്ടറി സി.കെ.ബിജുക്കുട്ടൻ, ഖജാൻജി കെ.കെ.ശശികുമാർ, വൈസ് പ്രസിഡന്റ് പ്രകാശ് വാഴപ്പള്ളി, എൻ.ടി.ബോബൻ എന്നിവർ നേതൃത്വം നല്കി.