തൃക്കൊടിത്താനം : മഹാക്ഷേത്ര പരിസരത്ത് സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തിൽ പരിസരമാകെ വൃത്തിയാക്കിയിരുന്നു. ആരാധാനലയങ്ങൾ എട്ടിന് തുറക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിനകവും പുറത്തും വൃത്തിയാക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് പൊലീസ് നൈറ്റ് പെട്രോളിംഗ് നടത്തണമെന്ന ആവശ്യം ശക്തമായി. സംഭവത്തിൽ ക്ഷേത്രഉപദേശക സമിതി പ്രതിഷേധിച്ചു. പ്രസിഡന്റ് ബി. രാധാകൃഷ്ണ മേനോൻ, സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ, അജിത് റ്റി കുന്നുംപുറത്ത്, അജീഷ് മഠത്തിൽ, സുനിൽ കൊല്ലംപറമ്പിൽ, ഗോപൻ മണിമുറി എന്നിവർ പ്രതിഷേധിച്ചു.