കോട്ടയം: അന്തരിച്ച സി.പി.ഐ നേതാവും മണിമല പഞ്ചായത്ത് മുൻ പ്രസിഡന്റുമായികുന്ന എൻ.ആർ ശ്രീധരൻ നായരുടെ സ്മരണാർത്ഥം പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണിമല ലോക്കൽ സെക്രട്ടറി എസ്.ബിജു,ലോക്കൽ കമ്മറ്റി അംഗം കെ.കെ.തങ്കപ്പൻ, എം.എ.സലീം, രാഗേഷ്, ശ്യാം എന്നിവർ നേതൃത്വം നൽകി.