പാലാ : ജില്ല സാമൂഹിക വനവത്ക്കരണ വിഭാഗവും കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷനും
സംയുക്തമായി നാട്ടാനകൾക്ക് തീറ്റപ്പുൽ നല്കുന്ന സംരഭവും വൃക്ഷത്തൈ നടീലും പുലിയന്നൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നടന്നു. ജില്ലാതല ഉദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ മഹാദേവക്ഷേത്രം ട്രസ്റ്റി ജയന്തൻ നമ്പൂതിരിക്ക് നൽകി നിർലഹിച്ചു. ജില്ലാ സാമൂഹിക വനവത്ക്കരണ വിഭാഗം മേധാവി ജി. പ്രസാദ്, ആന ഉടമ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മാത്യു അരീക്കൽ, സെക്രട്ടറി ഹരിദാസ് ഉണ്ണിപ്പള്ളിൽ എന്നിവർ പങ്കെടുത്തു.