പാലാ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തോലി ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക് മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മരുന്നുകൾ നൽകി. ബാങ്ക് പ്രസിഡന്റ് ജോസഫ് എബ്രഹാമിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ.അജിൽ ജോസഫ് മരുന്നുകൾ എറ്റുവാങ്ങി. സെക്രട്ടറി സ്വപ്ന സോമരാജ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ കളരിക്കൽ, ഭരണ സമിതിയംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.