രാമപുരം : കടനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പിഴക് ബംഗ്ലാംകുന്നിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി എൽ.ഇ.ഡി സ്മാർട്ട് ടി.വി.യും കണക്ഷനും നൽകി. ബാങ്ക് പ്രസിഡന്റ് സാബു പൂവത്തുങ്കൽ ടി.വി വിദ്യാർത്ഥികൾക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷിലു കൊടൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജെറി തുമ്പമറ്റം, രഘുനാഥ് ബംഗ്ലാംകുന്നേൽ, വൈസ് പ്രസിഡന്റ് ബേബി കട്ടക്കൽ, ബാങ്ക് ബോർഡംഗങ്ങളായ സതീഷ് കുന്നേൽ, ആന്റണി ഞാവള്ളി, സോണിയ റോയി, സീന സജീവ്, സെബാസ്റ്റ്യൻ കെ.എ., ജെയ്‌മോൻ നടുവലേക്കുറ്റ്, രാജപ്പൻ പെരിനാനി സതീഷ് കെ.ബി. എന്നിവർ പ്രസംഗിച്ചു.