രാമപുരം : കൊവിഡ് കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കർഷകർക്ക് പ്രഖ്യാപിച്ച പാക്കേജുകൾ നടപ്പിലാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം രാമപുരം പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ കർഷക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം മത്തച്ചൻ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ഉഴുന്നാലിൽ, ജോർജ് പുളിങ്കാട്, നോയൽ ലൂക്ക് പെരുമ്പറായിൽ എന്നിവർ പ്രസംഗിച്ചു.