കടനാട് : കിസാൻമോർച്ച സുഫല കേരളത്തിന്റെ ഭാഗമായി കടനാട് പഞ്ചായത്ത് കർഷക മോർച്ചയുടെ നേതൃത്വത്തിൽ കടനാട് പി.എച്ച്.സിയിൽ നടത്തിയ സുഫല കേരളത്തിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ.യശോദരൻ ഗോപാലൻ നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളിൽ, സെക്രട്ടറി ചന്ദ്രൻ കവളംമാക്കൽ, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ബിജു പറകലാമറ്റം, സെക്രട്ടറി മനോജ് ചുങ്കപ്പുരയിൽ, ഒബിസി മോർച്ച കടനാട് പഞ്ചായത്ത് പ്രസിഡന്റ് സുന്ദർ പുലിതൂക്കിൽ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.