വൈക്കം : കരിയാറിന്റെ കൈവഴിയിൽ ആമ്പലും പുല്ലും പായലും വളർന്നു തിങ്ങി മാലിന്യങ്ങൾ അടിഞ്ഞു നീരൊഴുക്ക് നിലച്ചതിനെ തുടർന്ന് തലയാഴം പഞ്ചായത്തിന്റെ ഉൾപ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി. തലയാഴം തോട്ടകം വാക്കേത്തറ കല്ലുപുരയ്ക്കൽ റോഡിനിരുവശത്തുമുള്ള പ്രദേശത്താണ് വെള്ളപ്പൊക്ക ഭീഷണി. ഇടയാറിന്റെ തീരത്തും സമീപത്തുമായി താമസിക്കുന്ന 150 ഓളം നിർദ്ധന കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മഴ കനത്താൽ ഇടയാർ കരകവിഞ്ഞ് വെള്ളത്തിലാകും.

കൃഷിയും നശിക്കും

മുണ്ടാർ അഞ്ചാം ബ്ലോക്ക് ,കളപ്പുരയ്ക്കൽക്കരി, സി.കെ.എം, ഏഴാം ബ്ലോക്ക്, പുതുക്കരി തുടങ്ങി 600 ലധികം ഏക്കർ നെൽക്കൃഷിക്കും മറ്റു ഇടവിളകൾക്കും വെള്ളപ്പൊക്കംമൂലം നാശം സംഭവിക്കുന്നതും പതിവാണ്. നിരവധി കർഷകരുടെ അദ്ധ്വാനമാണ് ഇതോടെ വെള്ളത്തിലാകുന്നത്.

നിർദ്ധനകുടുംബങ്ങളെ വെള്ളപ്പൊക്കക്കെടുതിയിൽ നിന്ന് രക്ഷിക്കുന്നതിനും കാർഷിക മേഖലയുടെ സംരക്ഷണത്തിനും കരിയാറിന്റെ കൈവഴി ആഴംകൂട്ടി ശുചീകരിച്ച് നീരൊഴുക്കു ശക്തമാക്കണം

കെ.എൻ.രാജീവ്, സി.പി.എം തോട്ടകം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി