ചങ്ങനാശേരി: പന്ത്രണ്ടുകാരിയെ കടന്നുപിടിച്ച വാകത്താനം സ്വദേശിയായ 78 കാരൻ അറസ്റ്റിൽ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ ഫോണിൽ വിളിക്കാനായി സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഫോൺ നല്കാമെന്ന് പറഞ്ഞ് വൃദ്ധൻ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ബഹളം വച്ചതിനെ തുടർന്ന് പിടിവിട്ടതോടെ പെൺകുട്ടി പുറത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. മാതാപിതാക്കൾ പൊലീസിൽ പരാതി നല്കിയതിനെ തുടർന്ന് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.