കോട്ടയം : പരിസ്ഥിതി ദിനത്തിൽ ഹരിതംസഹകരണ പദ്ധതിയുടെ ഭാഗമായി കോടിമത സർവീസ് സഹകരണ ബാങ്കിൽ വിവിധ പരിപാടികൾ നടത്തി. ഗവ.ടൗൺ എൽ.പി സ്കൂളിൽ പ്രസിഡന്റ് ടി.ശശികുമാർ തെങ്ങിൻതൈ നട്ടു. ബാങ്കിൽ നടന്ന ചടങ്ങിൽ അംഗങ്ങൾക്ക് തൈ വിതരണം ചെയ്തു.