fire

കുറവിലങ്ങാട്: എം.സി റോഡിൽ കുര്യനാട് സ്‌ക്കൂൾ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ അപകടത്തിൽ പെട്ട കാർ ഉച്ചയോടെ കത്തിനശിച്ചു. പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കാർ രാവിലെ 7.30 ഓടെ പിക്കപ്പ് വാനുമായി കുട്ടിയിടിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ നിർദേശപ്രകാരം കാർ ക്രെയിൻ ഉപയോയോഗിച്ച് റോഡരികിലേയ്ക്ക് മാറ്റിയിട്ടു. എന്നാൽ ഉച്ചയ്ക്ക് രണ്ടോടെ മുൻഭാഗത്തു നിന്ന് തീ ഉയരുകയും കത്തി നശിക്കുകയുമായിരുന്നു. ഫയർഫോഴ്സ് എത്തി തീ കെടുത്തി. അപകട‌ത്തിൽ നിസാര പരിക്കേറ്റ ഡ്രൈവർ പാലക്കാട് സ്വദേശി പ്രദീപ് തെള്ളക്കത്ത സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.