തൊടുപുഴ: കൊവിഡ്- 19 മുൻനിറുത്തി കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമായതിനാൽ തൊടുപുഴ സെൻട്രൽ ജുമാ മസ്ജിദ് താത്കാലികമായി തുറക്കുന്നതല്ലെന്ന് പരിപാലന സമിതി അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം 65 വയസിന് മുകളിലും പത്തിൽ താഴെയുമുള്ളവർ മസ്ജിദിൽ പ്രവേശിക്കാൻ പാടില്ല. തെർമൽ സ്‌ക്രീനിങ് നടത്തണം, പേരുവിവരം രേഖപ്പെടുത്തണം, സ്വന്തമായി മുസല്ല കൊണ്ടുവരണം, പ്രവേശിക്കാവുന്നവരുടെ എണ്ണം 100 ൽ നിജപ്പെടുത്തണം എന്നിങ്ങനെയാണ്. ഇവിടെ നമസ്‌കരിക്കാനായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരും മഹല്ലിന് പുറത്തു നിന്നുള്ളവരുമാണ്. നിയന്ത്രണങ്ങൾ പാലിക്കൽ ദുഷ്‌കരമായതിനാലാണ് മസ്ജിദ് താത്കാലികമായി തുറക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രസിഡന്റ് ഷാജി പള്ളിമുക്കിൽ, സെക്രട്ടറി ബാബു പി സെയ്ത് എന്നിവർ അറിയിച്ചു.