സഫലം ജൈവ കുത്തരി അഞ്ച് കിലോ തുണി സഞ്ചിയിലാക്കിയാണ് വിതരണം. ഒരു കിലോ 70 രൂപ നിരക്കിൽ വിപണനം നടത്തുന്നു. ജൈവ കുത്തരിയക്ക് വിപണിയിൽ വില 90 രുപയോളം വരും.അടിമാലിക്ക് സമീപം അനവിരട്ടിയിൽ രണ്ടര ഏക്കർ പാടം പാട്ടത്തിനെടുത്താണ് കുട്ടികൾ കൃ ഷി യി റക്കിയത്. മൂന്ന് ടൺ നെല്ല് ഉത്പ്പാപദിപ്പിക്കാൻ കഴിഞ്ഞു. നെല്ല് വിൽക്കുക അത്ര പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അരിയാക്കി വിപണിയിൽ ഇറക്കുന്നതിനെ ക്കുറിച്ച് കുട്ടികളും അദ്ധ്യാപകരും ചിന്തിച്ചത്. ലോക്ക്ഡൗൺ കാലത്ത് അതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയത്.