ചങ്ങനാശേരി : കൊവിഡ് കാലത്ത് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഒരു കൂട്ടം ചിത്രകാരന്മാർ. കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറി ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിവാസൻ, സാബു മടുക്കാനി, സുരേഷ്, സുമ സാബു, ലൈബ്രറി പ്രസിഡന്റ് ടി എസ് സലിം എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ചത്.
കൊറോണ വൈറസിന്റെ ഭീകരാക്രമണത്തിൽ നിന്ന് മരമുത്തശ്ശന്റെയടുത്ത് അഭയം തേടുന്ന ചിത്രം. കൊവിഡിനെ നേരിടാൻ പ്രകൃതി ഒരുക്കിയ ആവരണം, അതിന് ശക്തി പകരുന്ന സൂര്യൻ മറ്റൊരു ചിത്രം. പ്രകൃതിയാണ് നമ്മുടെ സംരക്ഷകനെന്നും അതിനെ ആശ്രയിക്കാതെ നമുക്ക് ആവില്ലെന്നും ചിത്രങ്ങൾ തെളിയിക്കുന്നു. വായനശാലയുടെ പ്രകാശപൂരിതമായ അന്തരീക്ഷത്തിൽ നിന്ന് പറന്നുയരുന്ന ചിത്രശലഭങ്ങളും പുസ്തകങ്ങളും ഈ സമ്പന്നമായ ചിത്രീകരണത്തിലുണ്ട്. ലൈബ്രറി കെട്ടിടത്തിന്റെ ചുവരുകളിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.