ചങ്ങനാശേരി : പരിസ്ഥിതി ദിനാചരണം വ്യാപാരി സഹകരണ സംഘവുമായി ചേർന്ന് കത്തീഡ്രൽ അങ്കണത്തിൽ ആചരിച്ചു. പള്ളി പരിസരത്ത് തെങ്ങിൻ തൈകൾനട്ട് കത്തീഡ്രൽ വികാരി ഫാ കുര്യൻ പുത്തൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജോണി കണ്ടംങ്കരി, ടിജോ പടനിലം, ടോമിച്ചൻ അയ്യരുകുളങ്ങര, കുട്ടപ്പൻ ചെറ്റക്കാട്ട്, കുര്യച്ചൻ ഒളശ്ശ എന്നിവർ പങ്കെടുത്തു.