ചങ്ങനാശേരി : ലോക പരിസ്ഥിതി ദിനത്തിൽ ഉപവാസമനുഷ്ഠിച്ച് പരിസ്ഥിതി പ്രവർത്തകൻ. കുറിച്ചി ചെറുവേലിപ്പടി കല്ലൂപ്പറമ്പിൽ അജികുമാറാണ് തുരുത്തി പുന്നമൂട് ആലിൻചുവട്ടിൽ ഉപവസിച്ചത്. പരിസ്ഥിതി സംരക്ഷണം, ജീവജാലങ്ങളുടെ സംരക്ഷണം, നിലനിൽപ്പ് എന്നിവ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. വൈകിട്ട് 5 ന് കുഴിമറ്റം ബദനി ആശ്രമത്തിലെ തോമസ് റമ്പാൻ നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 45 സ്‌കൂളുകളിലും 65 കോളജുകളിലും പരിസ്ഥിതി, കൃഷി എന്നിവയെക്കുറിച്ച് അജി ക്ലാസെടുത്തിട്ടുണ്ട്. പച്ചക്കറി-ഫലവൃക്ഷ തൈകൾ എന്നിവയും വിതരണം ചെയ്യുന്നു. വിവിധ തരത്തിലുള്ള കൃഷിയും ചെയ്യുന്നുണ്ട്. എല്ലാ വർഷവും ഓണത്തിന് പക്ഷികൾക്കായി 20 ഇന ധാന്യങ്ങൾ വീതം നല്കുന്നുണ്ട്.