ചങ്ങനാശേരി : ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാസമ്പർക്കം ആരംഭിച്ചു. വ്യാപാരിയായ പാണാട്ടുപറമ്പിൽ ടി.എ.സാലിയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത് നൽകി നിയോജകമണ്ഡലം പ്രസിഡന്റ് എ.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ.മഞ്ജീഷ്, മണ്ഡലം ഭാരവാഹികളായ ആർ.ശ്രീജേഷ്, സന്തോഷ് പോൾ, വി.വിനയകുമാർ എന്നിവർ പങ്കെടുത്തു.