പാലാ : കഴിഞ്ഞ 5 മാസമായി അടഞ്ഞുകിടന്നിരുന്ന ഇൻഡ്യാർ ക്രബ് റബർ ഫാക്ടറി ഉടൻ തുറന്ന് പ്രവർത്തിക്കും. മാനേജ്‌മെന്റ്, തൊഴിലാളി യൂണിയൻ നേതാക്കന്മാരുമായി നടന്ന ചർച്ചയിലാണ് ധാരണയായത്. യൂണിയൻ നേതാക്കന്മാരായ ജോസുകുട്ടി പൂവേലിൽ, സെബാസ്റ്റ്യറ്റിയൻ കുന്നയ്ക്കാട്ട്, ബാബു ജോസഫ് (കെ.ടി.യു സി.എം) കെ.എൻ.മോഹനൻ, കെ.ജി.ശിവദാസ് (ബി.എം.എസ്) എം.എ.അഗസ്റ്റ്യൻ (ഐ.എൻ.ടി.യു.സി) എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ പ്രസിഡന്റ് കെ.ടി.ജോസഫ്, വൈസ് പ്രസിഡന്റ് സണ്ണി പെരുന്നക്കോട്ട്, അഡ്വ.അനിൽ മാധവപ്പള്ളി, മോഹനചന്ദ്രൻ എന്നിവരും പങ്കെടുത്തു.