പാലാ : നിയോജക മണ്ഡലത്തിലെ കടനാട്, മീനച്ചിൽ, മൂന്നിലവ്, മുത്തോലി പഞ്ചായത്തുകളിലെ ആരോഗ്യമേഖലകളിലെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും. കടനാട് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ രാവിലെ 10.30 ന് സംഘടിപ്പിക്കുന്ന ലളിതമായ ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫ്രൻസിലൂടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയ്‌സൺ പുത്തൻകണ്ടം, മേഴ്‌സിക്കുട്ടി കുര്യാക്കോസ്, ജോയി തോമസ്, രാജൻ മുണ്ടമറ്റം തുടങ്ങിയവർ പങ്കെടുക്കും.