അടിമാലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ സംഭാവന മന്ത്രി.എം.എം.മണിക്ക് കൈമാറി.അസോസിയേഷൻ ഭാരവാഹികൾ കുഞ്ചിത്തണ്ണിയിലുള്ള മന്ത്രിയുടെ വീട്ടിലെത്തിയാണ് ചെക്ക് നൽകിയത്.കെഎസ് ഇഎസ് എ സംസ്ഥാന സെക്രട്ടറി ആർ.സജീവ് ,ജില്ലാ പ്രസിഡന്റ് സി.എം.ബിൻസാദ്, ട്രഷറർ സിജു. പി.റ്റി ,കമ്മറ്റി അംഗങ്ങളായ പി.എച്ച്.ഉമ്മർ, സാബു ജോസഫ് , റെജി.പി.സി, അനൂപ് സോമൻ സാബു ജോസഫ് ,ആസിഫ് അലി ,മായ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.കഴിഞ്ഞ രണ്ടു വർഷക്കാലയളവിനിടയിൽ ജില്ലാ കമ്മിറ്റി ജീവനക്കാരുടെ സഹകരണത്തോടെ രണ്ടര ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച് നൽകിയത് .