ചങ്ങനാശേരി : സർക്കാർ നിർദ്ദേശം പാലിച്ച് തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് ദർശനം നടത്താമെന്ന് ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു. ഒരേ സമയം 10 പേർക്കാണ് ദർശനം. ക്ഷേത്രത്തിൽ പ്രവേശിക്കുന്നവർക്ക് കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.