കോട്ടയം : പാറയ്ക്കൽക്കടവ് ടൂറിസം വികസന സമിതിയുടെ നേതൃത്വത്തിൽ വലവീശുത്സവം സംഘടിപ്പിച്ചു.

കൊല്ലാട് പാറയ്ക്കൽക്കടവ് കൊടൂരാറിൽ വലവീശ് (ഊത്ത) മീൻപിടിത്ത മഹോത്സവം നടത്തി. കൃഷിക്കും മീൻ പിടുത്തതിനും വേണ്ടി പുതുപ്പള്ളി പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് കൊടൂരാറിന്റെ ആഴം കൂട്ടുകയും ഇരുകരകളുടെയും ബണ്ട് ബലപ്പെടുത്തുകയും ചെയ്തത്. വലവീശ് ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പാറയ്ക്കൽകടവ് വികസന സമിതി ചെയർമാൻ സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, വൈസ് പ്രസിഡന്റ് വത്സമ്മ മാണി, ജനപ്രതിനിധികളായ ഗിരിജ തുളസീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാകുമാരി സലിമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ടി.ബിജു, തങ്കമ്മ മാർക്കോസ്, ഉദയ കുമാർ, രാഹുൽ മറിയപ്പള്ളി, വൈശാഖ്.പി, കെ.മഹേഷ്, ജോർജ് കുട്ടി എന്നിവർ നേതൃത്വം നൽകി.