തലയോലപ്പറമ്പ് : മുളക്കുളം ജയഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ മുളക്കുളം ഗവ.യു.പി സ്‌കൂളുമായി സഹകരിച്ച് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. വായനശാലാ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് ജി. പി വീജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. യു വാവ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കുറവിലങ്ങാട് എ. ഇ.ഒ ഇ.എസ് ശ്രീലത മുഖ്യപ്രഭാഷണം നടത്തി. മുളക്കുളം ഗവ.യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.പി.മോളി, താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയംഗം ജയകുമാർ, രാജേഷ് മുളക്കുളം, കെ.ജി ശിവശങ്കരൻ നായർ, ഇ. പി. ഗോപീകൃഷണൻ,വായനശാല സെക്രട്ടറി അരുൺ, രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.