അടിമാലി: ആരാധനാലയങ്ങൾ തുറക്കുന്നത് സംബനധിച്ച് സർക്കാർ ചില ഇളവുകൾ അടുത്ത ദിവസം പ്രഖ്യാപിച്ചുവെങ്കിലും ഉപാധികൾ പാലിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അടിമാലി ജമാഅത്തിന്റെ കീഴിലുള്ള അടിമാലി ടൗൺ ജുമ്ആ മസ്ജിദ് ,മന്നാംകല ജുമ്ആ മസ്ജിദ് ,കരിങ്കുളം നമസ്‌കാര പള്ളി ,ഇരുന്നൂറേക്കർ നമസ്‌കാര പള്ളി എന്നിവടങ്ങളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരാൻ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു