തലയോലപ്പറമ്പ് : പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും വീട്ടിലെത്തി ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വെളളൂർ വടകര സ്വദേശി അജയ് സജികുമാർ (21) ആണ് അറസ്റ്റിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നിരന്തരം അശ്ലീലച്ചുവയുള്ളതും ഭീഷണപ്പെടുത്തുന്നതുമായ സന്ദേശം അയക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.