കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന ഹോട്ടലുകൾക്ക് നാളെ മുതൽ തുറക്കാമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റൊറൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുന്നതിനും ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുന്നതിനും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ പാഴ്സൽ സർവീസിന് മാത്രമായി തുറക്കാം. ജീവനക്കാർ മാസ്കും ഗ്ലൗസും ധരിക്കുന്നുണ്ടെന്നും ഹോട്ടലിൽ എത്തുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്ന് ജില്ലാ പ്രസിഡൻ്റ് കെ.കെ ഫിലിപ്പ് കുട്ടിയും സെക്രട്ടറി എൻ.പ്രതീഷും നിർദേശിച്ചു.