കട്ടപ്പന: ഉപ്പുതറ പത്തേക്കറിൽ സാമൂഹിക വിരുദ്ധർ കപ്പക്കൃഷി നശിപ്പിച്ചു. ഹരിത കർഷക സംഘം പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷിയാണ് വെട്ടിയും പിഴതും നശിപ്പിച്ചത്. രണ്ടുമാസം മുമ്പാണ് സ്ഥലത്ത് 4000 ചുവട് കപ്പ നട്ടത്. ഇതിൽ 400 ചുവടാണ് ശനിയാഴ്ച രാത്രി നശിപ്പിച്ചത്. സീസൺ അവസാനിച്ചതിനാൽ വീണ്ടും കൃഷി ചെയ്യാൻ കഴിയില്ല. സംഘം ഭാരവാഹികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.