കടുത്തുരുത്തി : കോട്ടയം- എറണാകുളം റോഡിന് സമാന്തരമായി നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ അന്തിമഘട്ട നിർമാണം തുടങ്ങി. തീരദേശ റോഡ് മുതൽ ചുള്ളിത്തോട് വരെയുള്ള ബൈപ്പാസ് റോഡിന്റെ ഇരുവശത്തേക്കുമുള്ള ദൂരപരിധിയും, അതിർത്തിയും ക്രമീകരിക്കുന്നതിനുള്ള ടോട്ടൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി വലിയ തോടിനും, ചുള്ളി തോടിനും കുറുകെ നിർമ്മിക്കുന്ന രണ്ട് പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് നടപടി സ്വീകരിച്ചതായി എം.എൽ.എ അറിയിച്ചു.