njarunadeela


അടിമാലി .സുഭിക്ഷ കേരളത്തിന് പിന്തുണയുമായി ആനവിരട്ടി പാടശേഖരത്ത് കതിരണിയി ക്കാൻ സിപി എം പ്രവർത്തകർ പാടത്തേയ്ക്ക് . കഴിഞ്ഞ രണ്ട് പ്രളയങ്ങളി ൽ മണൽ മൂടികിടന്ന പാടശേഖരം കൃഷി യോഗ്യമല്ലാതായി തീർന്നിരുന്നു. പിന്നീട് പഞ്ചായത്തിന്റെ സഹായത്താൽ കഴിഞ്ഞ വർഷമാണ് മണൽ നീക്കം ചെയ്തത്. ഈ പാടശേഖരം സി. പി. എംലോക്കൽ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറ ക്കുന്നത്. രണ്ടരയേക്കർ നെൽപാടം പ്രവർ ത്തകർ തന്നെ കൃഷിയോ ഗ്യമാക്കുകയായിരുന്നു. പാടശേഖരത്തിൽ മന്ത്രി എം എം മണി ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി , കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി കെ ഷാജി, ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ ആർ ജയൻ, ലോക്കൽ സെക്രട്ടറി കെ കെ എബിൻ എന്നിവർ പങ്കെടുത്തു.