വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ വൈക്കം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ നിലംപൊത്താറായ അവസ്ഥയിൽ.ആനക്കൊട്ടിലിന്റെ ഓടുകളും കമത്തോടുകളും ഇളകിയ നിലയിലാണ്. മഴവെള്ളം ഇറങ്ങി പട്ടികകളും സീലിംഗും ദ്റവിച്ചു. ആനക്കൊട്ടിലിന്റെ അവസ്ഥ ഭക്തജനങ്ങൾ പല തവണ ബോർഡ് മെമ്പർമാരുടെയും വൈക്കം അസി. എൻജിനിയറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.