കോട്ടയം : ലോക് ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബോട്ട് സർവീസുകൾ പുനരാരംഭിച്ചെങ്കിലും മേഖല നഷ്ടത്തിൽ. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ വന്നിരുന്ന മൺസൂൺ കാലം ആളൊഴിഞ്ഞ നിലയിലായി. കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്ക് ആരംഭിച്ച ബോട്ട് സർവീസുകൾ നഷ്ടത്തിലാണെന്ന് അധികൃതർ പറയുന്നു. ദിവസേന 12 സർവീസുകളാണുള്ളത്. ബസിനാണേൽ ടിക്കറ്റ് ചാർജ് 50 രൂപയാണ്. എന്നാൽ 18 രൂപ നൽകിയാൽ ഇതേ ദൂരം കായൽ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. രണ്ടരമണിക്കൂറാണ് യാത്രാസമയം.
ചുങ്കത്ത് മുപ്പത് പാലം തകർന്ന് തന്നെ
ചുങ്കത്തിൽ മുപ്പത് പാലത്തിന്റെ തകരാർ മൂലം കോടിമതയിൽ നിന്നുള്ള ബോട്ട് സർവീസ് നാളുകളായി നിറുത്തിയിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് തകരാർ പരിഹരിച്ചെങ്കിലും വീണ്ടും തകരാറിലായി. അതിനാൽ പള്ളം വഴിയാണ് ഇപ്പോൾ സർവീസ്.
ബോട്ട് സർവീസ് ആരംഭിച്ചത് : ജൂൺ 1 ന്
ശനിയാഴ്ചവരെയുള്ള യാത്രക്കാർ : 493
''ചുങ്കത്ത് മുപ്പത് പാലത്തിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഡോ.പി.ആർ.സോന,നഗരസഭ അദ്ധ്യക്ഷ
ബോട്ടു യാത്രയും, ആ കാഴ്ചകളും.
ചെറിയതോടും ഗ്രാമഭംഗിയും
അപ്പർകുട്ടനാടൻ കായൽ നിലങ്ങൾ
കായൽ തീരത്തെ ചിത്തിരപ്പള്ളി
ആർ.ബ്ലോക്ക് പാടശേഖരങ്ങൾ
ചരിത്രമുറങ്ങുന്ന വിളക്കുമരങ്ങൾ