കോട്ടയം : യാത്രക്കാർ കുറവായതോടെ ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും സർവീസ് അവസാനിപ്പിച്ചു. 35 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ഉച്ചയ്ക്ക് ശേഷം ഇതും നിലച്ചു. പലഭാഗങ്ങളിലും സ്വകാര്യ ബസുകളെ ആശ്രയിച്ച് നിരവധിപ്പേർ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ എത്തിയിരുന്നു. കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് ഇതോടെ ദുരിതത്തിലായത്.
എറണാകുളം :15
പാലാ : 5
മുണ്ടക്കയം : 1
ചേർത്തല : 2
ചങ്ങനാശേരി : 3
ജില്ലയിൽ ആകെ : 1000 ബസുകൾ
രാവിലെ 7 ന് ജോലിയ്ക്ക് പോകുന്നതിനായി സ്‌റ്റോപ്പിൽ എത്തിയെങ്കിലും ഏറെ നേരം ബസ് കാത്ത് നിന്നിട്ടും കിട്ടിയില്ല. തുടർന്ന് ഇരട്ടി ചാർജ് നൽകി ഓട്ടോറിക്ഷയിലാണ് പോയത്.
സാലി ജോസഫ്, സ്വകാര്യസ്ഥാപന
ജീവനക്കാരി, മണർകാട്)