കോട്ടയം : വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിന് ഇന്റർനെറ്റ് സൗകര്യം സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. ഇന്റർനെറ്റ് സേവനദാതക്കളുമായി ബന്ധപ്പെട്ട് സൗജന്യസൗകര്യം ഉറപ്പ് വരുത്തുകയോ അല്ലാത്ത പക്ഷം സർക്കാരും വിദ്യാഭ്യാസവകുപ്പും ചെലവ് വഹിക്കുകയോ ചെയ്യണം. ഇതു സംബന്ധമായി മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്നിവർക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.